ഇന്നലെ ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തോടെ പരാജയപ്പെട്ട് മടങ്ങേണ്ടി വന്ന നെയ്മര്‍ താന്‍ ഭയങ്കര ദുഖത്തിലൂടെയാണ് കടന്ന് പോകുന്നത് എന്ന് പ്രതികരിച്ചു. ഇന്ന് സാമൂഹിക മാധ്യമം വഴി പുറത്തിറക്കിയ കുറിപ്പിലാണ് നെയ്മര്‍ തന്റെ വിഷമം ആരാധകരുമായി പങ്കുവെച്ചത്. ഇത് തന്റെ കരിയറിലെ ഏറ്റവും മോശം സമയമാണെന്ന് നെയ്മര്‍ പറഞ്ഞു.